02:34am 25 May 2026
NEWS
സ്വന്തം മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കാൻ തയ്യാറാകാതെ കോൺഗ്രസ് നേതാക്കൾ
24/05/2026  10:19 AM IST
ന്യൂസ് ബ്യൂറോ
സ്വന്തം മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കാൻ തയ്യാറാകാതെ കോൺഗ്രസ് നേതാക്കൾ

   മുഖ്യമന്ത്രി വി ഡി സതീശന് തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷമുണ്ടായ വമ്പിച്ച ജനപ്രീതി അപകടകരമാണെന്നു വിലയിരുത്തിയ സിപി എം സംസ്ഥാന നേതൃത്വം, സതീശന് മതേതര വാദികൾക്കിടയിലും ന്യൂനപക്ഷങ്ങൾക്കിടയിലുമുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണ് പ്രാഥമികമായി ചെയ്യേണ്ടത് എന്നു തീരുമാനിച്ചിരുന്നു. അതിനായി സമൂഹ മാധ്യമങ്ങളിലൂടെ സാധ്യമായ എന്തു പ്രചാരണം നടത്താനും സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങൾ മുതൽ ബ്രാഞ്ച് കമ്മറ്റിയംഗങ്ങൾ വരെയുള്ളവർ രംഗത്തുവരണമെന്നും നിർദ്ദേശിച്ചിരുന്നു. അതിൻ്റെ ഭാഗമായി സത്യപ്രതിജ്ഞക്ക് അച്ഛൻ്റെ പേര് ഉപയോഗിച്ചതും വന്ദേ മാതരം മുഴുവനായി ആലപിച്ചതും മുതൽ സി എം ൻ്റെ സെക്രട്ടറിയായി രത്തൻ യു ഖേൽഖർ നിയമതിനായതും അടക്കമുള്ള കാര്യങ്ങളെ ദുർവ്യാഖ്യാനം ചെയ്തും വ്യക്തിഹത്യ നടത്തുന്ന വ്യാജ നരേറ്റീവ് മെനഞ്ഞും സമൂഹ മാധ്യമങ്ങൾ നിറക്കുകയാണ് സിപിഎം നേതാക്കളും അണികളും പാർട്ടി സഹയാത്രികരും.

ഏതാനും ദിവസങ്ങളായി സതീശൻ സംഘിയാണെന്ന പൊതു ബോധം സൃഷ്ടിക്കാനുള്ള ഇവരുടെ ശ്രമം ഫലം കാണുന്നുണ്ടന്നതിനു തെളിവാണ് യാഥാർഥ്യം അറിയാതെ, സതീശൻ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് സതീശൻ മുഖ്യമന്തിയാകുന്നതിനെ പിന്തുണച്ച ചിലരും പോസ്റ്റുകൾ ഇടുന്നത് . എന്നാൽ കെപിസിസി നേതൃത്വത്തിലുള്ളവരും പാർട്ടി വക്താക്കളും ഇതിന് മറുപടി പറയാനോ പ്രതിരോധം തീർക്കാനോ തയ്യാറാകാതെ ഇതൊന്നും കണ്ടില്ലെന്നു നടിച്ച് മൗനത്തിലാണ്. സതീശൻ മുഖ്യമന്ത്രിയാകുന്നതു താല്പര്യപ്പെടാതിരുന്ന കോൺഗ്രസ്ഗ്രൂപ്പുകൾ ഇതെല്ലാം ആസ്വദിക്കുന്നതായാണ് കോൺഗ്രസിലെ അണിയറ വർത്തമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img